നിനക്കായ് എന്നുമെൻ
ശിഖരങ്ങൾ കാത്തിരിക്കും
നീ കൊത്തിയെടുത്തൊരാ ദ്വാരം നികത്തുവാൻ
ഒത്തിരിപേർ വന്നിരിക്കും
നിൻ ചുണ്ടുകൾ ഏകിയ നൊമ്പരമെല്ലാം
വർണ്ണമേകി ഞാനലങ്കരിക്കും
നിന്റെ സൃഷ്ടിയാൽ ഞാൻ ഇന്ന് പേറും പുഴുക്കൾ
എൻ വിരഹത്തിൽ പങ്കുചേരും
നിന്റെയാ രാപ്പാട്ടിൻ താളത്തിൽ എന്നുമെൻ
ഇലകൾ നൃത്തമാടും
പക്ഷെ അനുപല്ലവി ഇല്ലാ പാട്ടിനെ കൊതിച്ചെൻ
വേരുകൾ തപസ്സിരിക്കും
നിനക്കായ് എന്നുമെൻ
ശിഖരങ്ങൾ കാത്തിരിക്കും
Write a comment ...