തിര കെട്ടിപിടിക്കാത്ത തീരങ്ങൾ പോലെ,
കാറ്റ് മിണ്ടാൻ മറന്ന തളിരില പോലെ,
സൂര്യൻ നോക്കി ചിരിക്കാത്ത താമരപോലെ,
നിൻ ചുംബനമേൽകാത്ത ഓടകുഴൽ പോലെ,
ഏകയായ് ഞാൻ ഇന്ന് ബാക്കിയായ്.
തിര കെട്ടിപിടിക്കാത്ത തീരങ്ങൾ പോലെ,
കാറ്റ് മിണ്ടാൻ മറന്ന തളിരില പോലെ,
സൂര്യൻ നോക്കി ചിരിക്കാത്ത താമരപോലെ,
നിൻ ചുംബനമേൽകാത്ത ഓടകുഴൽ പോലെ,
ഏകയായ് ഞാൻ ഇന്ന് ബാക്കിയായ്.
Write a comment ...
തലസ്ഥാനനഗരിയിലെ വാസത്തിന് ഒരു ഇടവേള എന്നോണം ഞാൻ വീട്ടിലേക്ക് പോകെയാണ്. തിരുവനന്തപുരം-മുവാറ്റുപുഴ യാത്രക്കു KSRTC ആണ് സ്ഥിരമായി ആശ്രയിക്കുന്നത് എന്നാൽ ഒരു പരീക്ഷണാർത്ഥം ട്രെയിനിൽ പോകാം എന്നു തീരുമാനിച്ചു. ഒപ്പം അജ്സൽ, ഇന്നായത്, അശ്വിൻ പിന്നെ ലെൻ എന്നിവരും ഉണ്ട്. മൂന്ന് മണിക്ക് ഉള്ള ട്രെയിൻ പിടിക്കാൻ ഉള്ള ധൃതിയിൽ ഞങ്ങളും , രണ്ടര ആയിട്ടും സ്റ്റേഷനിൽ എത്തിക്കാതെ ഞങ്ങളെ ഇട്ടു വട്ടം ചുറ്റിക്കുന്ന ഓട്ടോ ചേട്ടനും. മഴയും അതിന്റെ പിറകെ ബ്ലോക്കും കൂടെ ആയപ്പോൾ "വിഭജിച്ച് കീഴടക്കുക" എന്ന യുദ്ധ തന്ത്രം സ്വീകരിക്കാൻ ഞങ്ങൾ തയ്യാറായി. ഒരാൾ ഓട്ടോ കൂലി കൊടുക്കാനും കുറച്ചു പേർ പ്ലാറ്റ്ഫോമിലേക്കു ഓടാനും ബാക്കി ഉള്ളവർ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ടിക്കറ്റ് എടുക്കുന്ന ജോലിയും ആയി തിരിഞ്ഞു. ഞാനും ബാക്കി രണ്ടുപേരും ട്രെയിൻ കണ്ടെത്തി ജനറൽ കോച്ചിലേക്ക് കയറാൻ ഓടി. എന്നാൽ വാരാന്ത്യ ചൂടിൽ കുത്തി നിറഞ്ഞിരിക്കുകയായിരുന്നു ചെന്നൈ സെൻട്രലിലെ ജനറൽ കമ്പാർട്മെന്റ്. കയറിയ അതെ ആക്കത്തിൽ ഞങ്ങളെ പുറത്തേക്ക് തള്ളി ആ തിരക്ക്. ടിക്കറ്റ് എടുക്കാൻ പോയവരുടെ വിവരം ഇല്ലാത്തത്തു വീണ്ടും ഒരു ശ്രമം നടത്തുന്നതിൽ നിന്നും ഞങ്ങളെ പിന്തിരിപ്പിച്ചു. അധികം വൈകിയില്ല പച്ച കൊടി വീശികൊണ്ട് ഞങ്ങളോട് കയറുവാൻ ആവശ്യപ്പെട്ടു ആംഗ്യം കാണിക്കുകയാണ് സ്റ്റേഷൻ മാസ്റ്റർ. "പോരുന്നില്ലേ?" എന്നു കൂകി വിളിക്കുകയാണ് തീവണ്ടി. ഭീകരമാം ശബ്ദത്തിൽ കരഞ്ഞു കൊണ്ട് ചലിച്ചു തുടങ്ങി അത്. "കയറിക്കോ..ഞങ്ങൾ ടിക്കറ്റും ആയി മുൻപിൽ ഉണ്ട് " ഫോൺ വിളി വന്നു. കേട്ട പകുതി കേൾക്കാത്ത പകുതി ഓടുന്ന ട്രെയിനിലേക് ജടത്വം(inertia) ചതിക്കുമൊ എന്ന ഭയം ഉള്ളിൽ ഒളിപ്പിച്ച് ഞാൻ ചാടി കയറി ഒപ്പം മറ്റുള്ളവരും. കയറിയതൊ? ജനറൽ സ്ലീപ്പർ അതിർത്തിയിലേക്കും. യുദ്ധഭൂമിയിലേക്ക് തിരിഞ്ഞു നോക്കാൻ ആഗ്രഹിക്കാത്ത ഞങ്ങൾ സ്ലീപ്പർ കോച്ചിലേക്ക് നടന്നു, മറ്റു രണ്ടുപേരെയും തേടി.
അങ്ങനെ കലാലയ ജീവിതം ആസ്വദിക്കണം എന്ന ഉറച്ച തീരുമാനവുമായി ശിശിര CET-ൽ എത്തുകയാണ്.
കിട്ടിയതൊക്കെ പറക്കിയെടുത്തു
നിനക്കായ് എന്നുമെൻ
നാളെ ഞാൻ ഇക്കാലം ഓർത്തിടുമ്പോൾ
പറയാത്ത പ്രണയത്തിൻ പാട്ടുകളല്ലിത്
ഉടയ്ക്കാതിരിക്കുമൊ കാലമേ നിയെന്നെ
ചന്ദ്രനെ കാത്തു തുടുത്തുത്തുടുത്തുടൽ
Write a comment ...