ചന്ദ്രനെ കാത്തു തുടുത്തുത്തുടുത്തുടൽ
തെയ്യ ചുവപ്പിൻ ചേല കെട്ടി
രക്തത്തിൻ രൂക്ഷ ഗന്ധം പരന്നുടൻ
പെണ്ണിനായ് ലേലക്കളമൊരുങ്ങി
നിന്റെ മുലക്കവർ തൂക്കം പറഞ്ഞതും
നിന്നെ പഴിചാരി ഓടിയകന്നതും
നിൻ മിഴിനീർ തുറിച്ചു വറ്റിച്ചതും
പെണ്ണെ നീ ഇത്രമേൽ മറന്നു പോയോ?
ആർക്കോ വിശപ്പകറ്റാനായ് ഒരുക്കിയ
മാംസം നീയോ?
ഭീതിയിൽ താണ്ടിയ വീഥികൾക്കും
ഓടിയകന്ന നിഴലുകൾക്കും
നിന്നെ ചവിട്ടിയ കാലുകൾക്കും
നീ ഒഴുക്കുന്ന ഈ രക്തം സാക്ഷി !!
Write a comment ...