ഒരു പെരും വർഷത്തിന്റ ഓർമ്മക്ക്.

നാളെ ഞാൻ ഇക്കാലം ഓർത്തിടുമ്പോൾ

പൊട്ടിച്ചിരിച്ചേക്കാം തേങ്ങിടേക്കാം

ഈ യാത്ര ചെറുതായ് കണ്ടിടേക്കാം

മിഴി തുളുമ്പിയതെല്ലാം മറന്നിടേക്കാം

ഉറക്കമില്ലാ രാത്രികളെ

എണ്ണിടാൻ ഒന്നു മടിച്ചിടേക്കാം

തോൽവികൾ മാത്രമാം പരീക്ഷണങ്ങൾ

പെട്ടിയിൽ ഒന്നായ് പൂട്ടിടേക്കാം

പക്ഷെ ഓർത്തിടും നിന്നെ ഞാൻ എന്നും സഖീ,

ഈ പാത അയാസമാക്കിയേ നീ.

Write a comment ...

Write a comment ...